സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വഴിത്തിരിവ് കാണാനാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മത്സരിയ്ക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ജയിക്കുന്നത് ഭരിക്കാൻ വേണ്ടിയാണെന്നും പറഞ്ഞ അദ്ദേഹം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാൽപ്പതിലധികം സീറ്റുകൾ ബിജെപി പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
സി.ദിവാകരൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും പലരും തെറ്റുകൾ തിരുത്തി വരികയാണെന്നും കുമ്മനം പറഞ്ഞു. തെറ്റുകൾ എണ്ണിയെണ്ണി തിരുത്തേണ്ടി വരുമെന്നും സിപിഐഎം കാലുവാരി തോറ്റയാളാണ് ദിവാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണയത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം നിർണായകമാണെന്നും നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറഞ്ഞു.
മലയാള സിനിമയിലെ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുന്നത് ഐഎഫ്എഫ്കെയാണെന്ന് ലാല്‍ജോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക