കൊല്ലം : മുകേഷ് എംഎല്‍എയെ കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമർശനം . നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചയ്ക്കായാണ് ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത് മുകേഷിനെതിരെ മുൻ മന്ത്രി കൂടിയായ പി കെ ഗുരുദാസനാണ് വിമർശനമുന്നയിച്ചത് .
മുകേഷിനെ കൊണ്ട് പാർട്ടിക്ക് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നായിരുന്നു ഗുരുദാസന്റെ വിമർശനം . എം എൽ എയെ പൊതുജനങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ കാണാൻ കിട്ടാറില്ലെന്ന വോട്ടർമാരുടെ പരാതിയും ഗുരുദാസൻ സൂചിപ്പിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക