ദുൽഖർ ചിത്രം സെക്കൻഡ് ഷോയിലൂടെ ശ്രദ്ധേയായ നടി ഗൗതമി നായർ വീണ്ടും സിനിമയിലേക്ക്. ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മേരി ആവാസ് സുനോയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2012 ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോയിലൂടെയാണ് ഗൗതമി നായർ സിനിമയിലേക്ക് എത്തുന്നത്. ദുൽഖർ സൽമാനെയും സണ്ണി വെയ്നിന്റെയും അരങ്ങേറ്റ ചിത്രം കൂടെയാണ് സെക്കൻഡ് ഷോ. ലാൽജോസ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ഡൈമൻഡ് നെക്ലസിലും നടി അഭിനയിച്ചു. തുടർന്ന് സൈക്കോളജിയിലെ തുടർ പഠനത്തിനായാണ് ഗൗതമി സിനിമയിൽ നിന്ന് ഇടവേളയെടുത്തത്.
അതേസമയം മേരി ആവാസ് സുനോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.
ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. തിരുവനന്തപുരം, മുംബൈ, കശ്മീർ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക