പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്നും നടി ലെന . ബിഹൈന്‍ഡ് വുഡ്സുമായുളള അഭിമുഖത്തിലാണ് നടി കരിയറിനെ കുറിച്ച് മനസ്സ് തുറന്നത്.
‘പല തവണ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. രണ്ടാംഭാവം കഴിഞ്ഞശേഷം ഞാന്‍ ഇനി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു. ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു.
പിന്നീട് 2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക