പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി റിലയൻസ്. പുതിയ സംവിധാനത്തിനായി ടെക് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും റിലയന്‍സുമായി കൈകോർക്കും. ഇവരുടെ പങ്കാളിത്തത്തോടെ യുപിഐയ്ക്ക് സമാനമായ പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഒരുക്കാനാണ് തീരുമാനം. റിലയൻസും ഇൻഫിബീം അവന്യു ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സോ ഹം ഭാരതും ചേർന്നാണ് ന്യൂ അംബർലാ എന്റിറ്റി (എൻയുഇ) ക്ക് രൂപം നൽകുന്നത്.
ജോഷി സാര്‍ വിളിച്ചു തുടങ്ങി എന്ന് സുരേഷ് ഗോപി; ‘പാപ്പന്റെ’ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് താരം
റിസർവ് ബാങ്കിന് പുതിയ പദ്ധതിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമർപ്പിക്കുന്ന നിർദേശങ്ങൾ പഠിക്കുന്നതിനായി റിസർവ് ബാങ്ക് ആറ് മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും നിലവിൽ നടക്കുന്ന പേയ്മെന്റുകൾ എല്ലാം യുപിഐ അധിഷ്ഠിതമാക്കിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക