മാർച്ച് ഒന്നിനകം കോടതിയിൽ ഹാജരാകണമെന്ന നിർദേശം പാലിയ്ക്കാത്തതിൽ ബോളിവുഡ് താരം കങ്കണയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. കങ്കണയ്ക്ക് ഈ വിഷയത്തിൽ സമൻസും അയച്ചിരുന്നു. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. എന്നാൽ, പറഞ്ഞ തീയതിയിൽ ഹാജരാകാത്തതിനാലാണ് നടിയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമൊരുക്കാൻ റിലയൻസ്, കൈകോർക്കാൻ ഗൂഗിളും ഫേസ്ബുക്കും
എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിലാണ് വാറണ്ട്. കങ്കണ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. തുടർന്ന് കേസ് മാർച്ച് 22 ലേയ്ക്ക് മാറ്റി. കോടതി സമന്‍സ് അയച്ചതിന് പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഒരു കൂട്ടം കുറുനരികള്‍ക്കിടയിലെ സിംഹമാണ് താനെന്നായിരുന്നു കങ്കണ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക