പതിവ് രീതികളിൽ നിന്ന് മാറിയുള്ള സിനിമയാണ് ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ടെന്നും കല്യാണം കഴിച്ചുകൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത, അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നതെന്നും പറഞ്ഞ അദ്ദേഹം ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്ക് അഴുക്കുവെള്ളം ഒഴിക്കുന്ന രംഗമാണ് തനിയ്ക്ക് ഏറെ ഇഷ്ടമായതെന്നും വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരുന്നു എത്തിയത്. അടൂർ ഗോപാലകൃഷ്ണൻ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകൻ ജിയോ ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക