കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. ശാസ്ത്രീയമാണ് വാക്സിനേഷനെന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരത്തിലുളള അറച്ചുനില്‍പ്പും ആര്‍ക്കും വേണ്ട. അറച്ചുനില്‍ക്കുന്നത് സമൂഹത്തിനോട് കാണിക്കുന്ന ക്രൂരതയാകും. അവരവരുടെ രക്ഷയെക്കാള്‍ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്.
എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ നിന്നും കൊവിഡ് വാക്സിന് സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക