പുതിയ സിനിമയ്ക്കായി നടന് പൃഥ്വിരാജും സംവിധായകന് ജിസ് ജോയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനൊപ്പമുള്ള ജിസ് ജോയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ”ദ ഫ്യൂച്ചര്‍ വര്‍ക്സ്” എന്ന ക്യാപ്ഷനോടെയാണ് താരത്തിനൊപ്പമുള്ള സെല്‍ഫി ചിത്രം ജിസ് ജോയ് പങ്കുവച്ചിരിക്കുന്നത്.
ഇതോടെയാണ് ജിസ് ജോയും പൃഥ്വിരാജും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. പൃഥ്വിരാജ്-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരു സിനിമയുടെ സൂചനയാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സംവിധായകനോ നടനോ ഇക്കാര്യത്താല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവില്‍ രവി കെ. ചന്ദ്രന് സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജ്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന് എന്നിവരും ഒന്നിക്കുന്ന ഭ്രമത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആടുജീവിതം, ജനഗണമന, കോള്‍ഡ് കേസ്, കുരുതി എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.
അതസമയം, മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. പുതുമുഖം അനാര്‍ക്കലിയാണ് നായിക
പ്രതികരിക്കാൻ ഇവിടെ എഴുതുക