ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രവുമാണ് ‘അറിയിപ്പ്’. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും നിര്‍മ്മാണ പങ്കാളിയാകുന്നു. 2021 ജൂണില്‍ ചിത്രീകരണം തുടങ്ങും.
എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ രചനയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണനാണ്. ഈ ചിത്രത്തിന് ശേഷം ‘അറിയിപ്പ് ‘ പ്രീ പ്രൊഡക്ഷനിലേക്ക് കടക്കും. മേയ് റിലീസായ ‘മാലിക്ക്’ ആണ് മഹേഷ് നാരായണന്റെ അടുത്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക