ഷവോമി എംഐ 10ടിയുടെ വില കുറച്ചെന്ന് റിപ്പോർട്ടുകൾ. കോസ്മിക്ക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ എന്നീ കളര്‍ പതിപ്പുകളിൽ എത്തുന്ന ഈ ഫോൺ ഇനി കൂടുതൽ മികവോടെ ലഭ്യമാകും. എംഐ 10 ഫോണിന്റെ അപ്ഗ്രേഡ് മോഡലായി 10 ടി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങിയത്. മൂവായിരത്തോളം രൂപയാണ് ഫോണിന് വെട്ടികുറച്ചിരിക്കുന്നത്.
’40-ാം വയസില്‍ തേടിയെത്തിയ ആദ്യ പ്രണയം’; ഭാഗ്യലക്ഷ്മി പറയുന്നു
എംഐ 10ടി 6ജിബി പതിപ്പ് 35999 രൂപയില്‍ നിന്നും 32999 രൂപയായും 8ജിബി മോഡലിന്റെ വില 37999 രൂപയിൽ നിന്ന് 34999 രൂപയായും കുറഞ്ഞിരിയ്ക്കുകയാണ്. 64 എംപിയാണ് ഫോണിന്റെ പ്രൈമറി സെന്‍സര്‍. 20 എംപി ഫ്രണ്ട് ക്യാമറയുള്ള ഫോണിന്റെ പ്രധാന പ്രത്യേകത 144 ഹെര്‍ട് ഡിസ്പ്ലേയും, ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസ്സറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക