പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജമീല ബാലനെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രി എ കെ ബാലന് രംഗത്ത്. ജമീല ബാലനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ ഇത്തരമൊരു ചര്‍ച്ചയെ നടന്നിട്ടില്ല.
പ്രാഥമിക ചര്‍ച്ചയില്‍ പലരുടേയും പേരുകള്‍ വരാം. മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ കെ ബാലന് പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റില്‍ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദേശമെങ്കില്‍ അത് നടക്കില്ല.
വസ്തുതകള്‍ക്ക് നിരക്കുന്ന വാര്‍ത്തകളല്ല പുറത്തുവന്നത്. ഒരു സ്ഥലത്ത് നിന്ന് തയ്യാറായ തിരക്കഥയ്ക്ക് അനുസരിച്ചുളള നാടകമാണ് നടന്നതെന്നും എ കെ ബാലന് ആവര്‍ത്തിച്ചു.നാല് തവണ മത്സരിച്ച എ കെ ബാലന് മാറുന്ന ഒഴിവിലേയ്ക്ക് ഭാര്യയെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക