രാജ്യത്ത് ഇന്ധന വില ഉയരുന്നതിൽ പ്രതിഷേധം കടുത്തതോടെ നികുതി കുറച്ച് വിലവർദ്ധന പിടിച്ച് നിർത്താൻ കേന്ദ്ര സർക്കാർ ആലോചന.
എക്സൈസ് നികുതി വെട്ടിക്കുറച്ചു കൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധന പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും നികുതിയും എക്സൈസ് തീരുവയുമാണ്.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ധനവില വർദ്ധിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃതം സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക