നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ മാർച്ച് 11ന് ആഫ്രിക്കയിലെ സിയറ ലിയോണിൽ നിന്ന് തിരിച്ചെത്തുമെന്ന് പി.വി അൻവർ എംഎൽഎ.
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് എം.എൽ.എയെ കാണാനില്ലെന്ന വിമർശനത്തിന് മറുപടിയുമായി പി.വി. അൻവർ രംഗത്തെത്തിയത്.
എം.എൽ.എയെ കാണാനില്ലെന്ന വാർത്തകൾ രാഷ്ട്രീയ എതിരാളികൾ ആഘോഷിക്കുന്നു. എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരും ഞാൻ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവരുമാണ് എന്നെ കാണാൻ ഏറ്റവും ധൃതിയുള്ളതെന്ന് അദ്ദേഹം പറയുന്നു.
പത്താം തീയ്യതിയോടെ ഇവിടുന്ന് പുറപ്പെട്ട് 11-ാം തീയതി ഞാൻ നാട്ടിലെത്തും. തിരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിയോടൊപ്പം സജീവമായി ഉണ്ടാകും. മറ്റുള്ള കാര്യങ്ങൾ വിശദീകരിക്കുമെന്നും വിഡീയോയിൽ പറയുന്നു.
ആഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അൻവർ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ അൻവർ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക