വാട്സ്ആപ്പിലും ഇനി വീഡിയോകൾ മ്യൂട്ട് ചെയ്യാനാകും. വീഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചിരിയ്ക്കുകയാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. വീഡിയോകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്സ്ആപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ ആശയെ എന്നോട് ചേർത്തു വച്ചതിന് ദൈവത്തിന് നന്ദി’, വിവാഹ വാര്‍ഷികത്തില്‍ മനോജ് കെ ജയൻ
വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാ ഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് വാബീറ്റാ ഇന്‍ഫോ. വീഡിയോ അയക്കുന്നതിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിംഗ് വിന്‍ഡോയിലായിരിക്കും മ്യൂട്ട് ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക