വരാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പന്ത്രണ്ട് സീറ്റുകൾ വേണമെന്ന നിലപാടിൽ തന്നെ ഉറച്ച് പി. ജെ ജോസഫ് വിഭാഗം. എന്നാൽ പത്ത് സീറ്റുകൾ അനുവദിയ്ക്കാമെന്നും പത്ത് സീറ്റിൽ വഴങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിട്ടു വീഴ്ച നടത്താൻ ജോസഫ് വിഭാഗം തയ്യാറാകണമെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട ജോസഫ് വിഭാഗം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ കോട്ടയത്ത് മത്സരിച്ച അഞ്ച് സീറ്റുകളിൽ ഒന്ന് വിട്ട് നൽകാൻ ഒരുക്കമാണെന്ന് ജോസഫ് വിഭാഗം അറിയിച്ചു. എന്നാൽ, പകരം മറ്റൊരു സീറ്റ് നൽകണമെന്നും ആവശ്യവും ഉന്നയിച്ചു.
’40-ാം വയസില്‍ തേടിയെത്തിയ ആദ്യ പ്രണയം’; ഭാഗ്യലക്ഷ്മി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക