മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു കിട്ടിയതെന്ന് നടി അനുശ്രീ. ഒമാധ്യത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ തന്റെ കൈക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരികയായിരുന്നു എന്നാണ് താരം പറയുന്നത്.
കമലാ നി മുഖര്‍ജി ചെയ്ത ആ വേഷം ഓരോതവണ ടെലിവിഷനില്‍ കാണുമ്പോഴും അത് ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലേ എന്ന് ഓര്‍ത്ത് ഉള്ളില്‍ വിഷമം തോന്നാറുണ്ട് എന്ന് എന്നും താരം തുറന്നു പറയുന്നു.
സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ കൈയുടെ സര്‍ജറി തനിക്ക് വീണ്ടും വെള്ളിത്തിരയില്‍ തിളങ്ങാന്‍ കഴിയുമോ എന്ന സംശയം ഉള്ളില്‍ ജനിപ്പിച്ചിരുന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവന്‍. സര്‍ജറിക്കുശേഷം പൂര്‍ണമായി വിശ്രമിച്ചത് ലോണെടുത്ത് വീട് പണികഴിപ്പിച്ച സമയം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട് സന്ദര്‍ഭം കൂടിയാണ് അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക