കണ്ണൂർ :കെല്‍ട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ എ മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, 2 ഡി അനിമേഷന്‍, 3 ഡി അനിമേഷന്‍, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് പ്രവേശനം. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474.
പ്രതികരിക്കാൻ ഇവിടെ എഴുതുക