Home LATEST NEWS ‘ബേബി ശ്രേയാദിത്യ എത്തുന്നു’ അമ്മയാകുന്ന സന്തോഷം പങ്കിട്ട് പ്രിയ ഗായിക ശ്രേയ ഘോഷാല്‍

‘ബേബി ശ്രേയാദിത്യ എത്തുന്നു’ അമ്മയാകുന്ന സന്തോഷം പങ്കിട്ട് പ്രിയ ഗായിക ശ്രേയ ഘോഷാല്‍

പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ അമ്മയാകുന്നു. ശ്രേയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കിട്ടത്. ബേബി ശ്രേയാദിത്യ എത്തുന്നുവെന്ന് കുറിച്ചുകൊണ്ടാണ് ശ്രേയ സന്തോഷം പങ്കുവെച്ചത്. താനും ഭര്‍ത്താവ് ശിലാദിത്യയും പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും ശ്രേയ പറയുന്നു. വയറിനെ തലോടിക്കൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

2015ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയുമായി ശ്രേയ ഘോഷാലിന്റെ വിവാഹം. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഗാനം ആലപിച്ചിട്ടുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. 2007ല്‍ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലെ ‘വിടപറയുകയാണോ ‘എന്ന ഗാനത്തിലൂടെയാണ് ശ്രേയ മലയാള സിനിമയിലേക്ക് എത്തുന്നത്.

തുടര്‍ന്ന് 70ലധികം സിനിമകള്‍ക്കായി മലയാളത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ശ്രേയ ഘോഷാലിന് ആരാധകരും കേരളത്തിലുള്ളത്. ദേശിയ പുരസ്‌കാരവും കേരള സ്റ്റേറ്റ് അവാര്‍ഡും നാല് തവണ ശ്രേയ കരസ്ഥമാക്കിയിട്ടുള്ളതാണ് ശ്രേയ.

 

Also Read :  സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,200 രൂപയായി