ദുൽഖറും അദ്ദേഹത്തിന്റെ വാഹനവും അടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. അതിനു കാരണമോ ട്രാഫിക്ക് നിയമ ലംഘനവും.
ഇൻസ്റ്റഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ദുൽഖറിന്റെ പുതിയ പോർഷെ പനമേര കാർ ആലപ്പുഴ ബൈപ്പാസിന് സമീപം വൺവേ തെറ്റിച്ചു വരുന്നതാണ് വീഡിയോ. തുടർന്ന് വാഹനം ട്രാഫിക്ക് പൊലീസ് തടയുന്നതും റിവേഴ്സ് എടുത്ത് പോകാൻ ആവശ്യപ്പെടുന്നതും കാണാം. ഉടൻ തന്നെ കാർ റിവേഴ്സ് എടുത്ത് ശരിയായ ട്രാക്കിലൂടെ പോകുന്നു.
ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക