കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവുമെന്ന് ഇ.ശ്രീധരന്. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന് പറഞ്ഞു.
ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ഇ. ശ്രീധരന് സന്ദര്‍ശിച്ചു. കഴിഞ്ഞ ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.
ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാന ദിനമാണിത് ഇന്ന് ശ്രീധരൻ പറഞ്ഞു. ബിജെപി കേരളത്തിൽ അധികാരത്തിൽ വരും. എവിടെ മത്സരിച്ചാലും ജയിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.