Home LATEST NEWS തമിഴ് വില്‍പ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പനക്കില്ലെന്ന് മോദിയോട് കമല്‍ഹാസന്‍

തമിഴ് വില്‍പ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പനക്കില്ലെന്ന് മോദിയോട് കമല്‍ഹാസന്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മോദിയുടെ തമിഴ് പ്രേമത്തെ പരിഹസിച്ച്‌ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശത്തെയാണ് കമല്‍ ഹാസന്‍ പരിഹസിച്ചത്.

തമിഴ് ജനങ്ങള്‍ മൂഢരല്ല. തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുള്ള ഈ സ്‌നേഹത്തിന്റെ കാര്യം ഇതുവരെ മനസ്സിലാകാതിരിക്കുമോ? പ്രത്യേകിച്ച്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷമുള്ള സ്‌നേഹത്തെക്കുറിച്ച്‌‍? കമല്‍ ഹാസന്‍ ചോദിച്ചു.’തമിഴ് വില്‍പ്പനക്കില്ല. തമിഴ്നാട്ടുകാരുടെ വോട്ടും വില്‍പനക്കില്ല’ എന്നും കമല്‍ഹാസന്‍ പറഞ്ഞു.

തങ്ങളുടെ ഭാഷയില്‍ രണ്ടുവരി സംസാരിക്കുന്നതും തിരുക്കറലില്‍ നിന്നുള്ള ഈരടികള്‍ തെറ്റായി ചൊല്ലിക്കേള്‍പ്പിക്കുന്നതും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാണോ കരുതുന്നത്? ഞങ്ങള്‍ വോട്ട് ചെയ്യില്ല. എന്നാല്‍ അവരെ തിരിച്ചറിയും- കമല്‍ഹാസന്‍ പറഞ്ഞു.

 

 

 

Also Read :  മധ്യവയസ്കനെ അയൽവാസി പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; വ്യക്തിവൈരാഗ്യം തീർക്കാൻ കള്ളക്കേസ് നൽകിയതാണെന്ന് അയൽവാസി