കിഫ്ബി അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്വം തടയാന്‍ വരുന്ന ഒരു ശക്തിക്കും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
കേന്ദ്ര ധന മന്ത്രി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ സംരക്ഷണം നല്കാന് നാട്ടില്‍ നിയമം ഉണ്ടെന്നു ഓര്‍ക്കുന്നത് നല്ലതാണ്.
നാടിന്റെ വികസനം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല. വികസനത്തിന് ഇടങ്കോലിടാന്‍ വരരുത്. അധികാരത്തിനു മുന്നില്‍ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ. ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്. ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക