ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ചര്‍ച്ചയാവുകയാണ്. സിനിമയിൽ നിരവധി കോമഡി താരങ്ങൾക്ക് ഇത്തവണ ജീത്തു ജോസഫ് അവസരം നൽകിയിരുന്നു.
എന്തുകൊണ്ടാണ് കോമഡി ചെയ്യുന്ന അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് എന്ന് ഇപ്പോൾ ജീത്തു ജോസഫ് പറയുകയാണ്. തന്റെ ആദ്യ സിനിമ തൊട്ട് അങ്ങനെയായിരുന്നുവെന്ന് ജീത്തു ജോസഫ് മറുപടി നൽകി.
ആദ്യസിനിമയിലെ വില്ലൻ കലാഭവൻ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാൻ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാൻ കഴിയുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക