ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലായെന്ന നടി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനു തന്റെ ആദ്യ വരുമാനത്തെക്കുറിച്ച് പറഞ്ഞത്.
മമ്മൂട്ടിയാണ് ഇഷ്ടനടന്. അച്ഛന്റെ പേര് അബ്ദുള്‍ സലാം, അമ്മയുടെ പേര് രേണുക, ജനനം 95 ല്‍, വീട്ടില്‍ വിളിക്കുന്ന പേര് ചിങ്ങിണി, നടി ആയിരുന്നില്ലെങ്കില്‍ നര്‍ത്തകിയോ അധ്യാപികയോ ആകുമായിരുന്നു എന്നൊക്കെയുള്ള വ്യക്തിപരമായ ചോദ്യങ്ങള്‍ക്കും അനു ഉത്തരം നല്കി.
2013 ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ്ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിനിയിലേക്ക് വരുന്നത്. പിന്നീട് സത്യന് അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച ഡോ. തുളസി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. രാമന്റെ ഏദന്‍തോട്ടം. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന് തുടങ്ങിയ മലയാള ചിത്രങ്ങളിള് നായികയായെത്തിയ അനു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക