ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കര്‍ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്കു സസ്പെന്ഷന്. സഭയുടെ നടുത്തളത്തിലെത്തിയ സംഗമേഷ് ഷര്‍ട്ടൂരി പ്രതിഷേധിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട സ്പീക്കര്‍ ഇദ്ദേഹത്തോട് വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ച്ച് 12 വരെയാണ് കോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെ സസ്പെന്‍ഡ് ചെയ്തത്.
സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെ പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ആരോപിച്ചാണ് നടപടി. സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡെ കഗേരിയാണ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക