ഭരണത്തിലേറിയതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രകൾ ചർച്ചയായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധിയാണ് പിന്നീട് യാത്രകലക്ക് തടസം ഉണ്ടാക്കിയത്. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ലോക യാത്രകൾ നടത്താനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്.
ഈ മാസം 25 ന് പ്രധാനമന്ത്രി തന്റെ യാത്രകൾക്ക് തുടക്കം കുറിയ്ക്കും. ബംഗ്ലാദേശിലേക്കാണ് ആദ്യ യാത്ര. മേയിൽ പോർച്ചുഗലിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയന് ഉച്ചകോടിയിലും ജൂണിൽ യു.കെയിൽ നടക്കുന്ന ജി. ഏഴ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധിയിലകപ്പെട്ടപ്പോൾ ഓൺലൈൻ മുഖേനയാണ് ലോക നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക