മദ്യപിച്ച് വണ്ടി ഓടിക്കുന്നവരാണോ..? എങ്കിൽ ഇനി ഒന്ന് ശ്രദ്ധിക്കാം.. ബ്രീത്ത് അനലൈസറില്‍ ഇനി ശബ്ദം മാത്രമല്ല, മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ ഫോട്ടോയും പതിയും. ഇതിനായി പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് സംസ്ഥാന പോലീസ്. ക്യാമറയും പ്രിന്ററും കളര്‍ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പ് അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
സി വിജില്‍ ആപ്പ് റെഡി; ചട്ടലംഘനങ്ങള്‍ അറിയിക്കാം
രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹന രജിസ്ട്രേഷന് നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങിയ രസീതും പുതിയ ഉപകരണം വരുന്നതോടെ ലഭ്യമാകും. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പ്രത്യേക ഫയലായി ബ്രീത്ത് അനലൈസറിലെ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കപ്പെടും. നാല് മെഗാപിക്സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ ക്യാമറയുള്ള ബ്രീത്ത് അനലൈസറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക