ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ യുഡിഎഫിന് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്.
ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്നും ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരത്തിലെത്താന്‍ സാധിക്കുകയില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ അദ്ദേഹം ആശങ്കപ്പെട്ടു.
‘കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക