മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്വാളിന്റെ ജീവചരിത്രം സിനിമയായി എത്തുമ്പോള്‍ അവരുടെ വേഷം ഭംഗിയാക്കിയ പരിണീതി ചോപ്രക്ക് കായിക താരത്തിന്റെ സ്നേഹവും അനുമോദനവും.
വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. ഉടനീളം മനോഹരമായി റാക്കറ്റേന്തുന്ന പരിണീതി ശരിക്കും ചെറിയ ഞാന്‍ തന്നെയാണെന്ന് സൈന കുറിച്ചു. ”ഉദാത്തവും മനോഹരവുമാണിത്.. കൊച്ചു സൈനയായുള്ള വേഷം ശരിക്കും ഇഷ്ടമായി..” സൈന ട്വിറ്ററില്‍ കുറിച്ചു.
സൈനയുടെ ജീവിതവും കളിയുമാണ് സിനിമ ലോകത്തിനായി സമര്‍പിക്കുന്നത്. മക്കളെ പഠിപ്പിച്ച് 18 വയസ്സില്‍ വിവാഹം ചെയ്തയക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിച്ചിട്ടും പകരം റാക്കറ്റെടുക്കുകയായിരുന്നുവെന്ന് സൈനയുടെ വാക്കുകള്‍ സിനിമ ഉദ്ധരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക