അഭിനയത്തിനൊപ്പം യുവനടി സാനിയ ഇയ്യപ്പന്റെ നൃത്തത്തിനും ആരാധകര്‍ ഏറെയാണ്. നൃത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരം സിനിമയില്‍ സജീവമായപ്പോഴും ഡാന്‍സിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു തകര്‍പ്പന്‍ പ്രകടനവുമായി എത്തിയിരിക്കുകയാണ് നടി.
സാനിയയും സുഹൃത്ത് ഷമാസും ചേര്‍ന്നുള്ള പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഗ്രാമഫോണ്‍’ എന്ന ചിത്രത്തിലെ ‘പൈക്കുറുമ്ബിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. മധുവിധു കാലമല്ലേ… മധുരയ്ക്ക് പോയതല്ലെ എന്ന ഭാഗമാണ് ഇവര്‍ ഡാന്‍സിനായി തിരഞ്ഞെടുത്തത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക