അധികാരത്തിന്റെ ഗർവ് കേന്ദ്ര സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ബഹിഷ്കരിക്കാൻ അവർക്കും കരുത്തുണ്ടെന്നും പറഞ്ഞ അഖിലേഷ് യാദവ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഡൽഹി അതിർത്തികളിലെ കർഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല.
കർഷക സമരത്തിൽ പങ്കെടുത്ത ഇരുനൂറിലധികം കർഷകർക്കാണ് ജീവൻ നഷ്ടമായത്. അതിർത്തികളിൽ അവരെ തടഞ്ഞെന്നും ശത്രുക്കളായാണ് കർഷകരെ കാണുന്നതെന്നും പറഞ്ഞ അദ്ദേഹം സർക്കാരിന്റെ ധാർഷ്ട്യം നിറഞ്ഞ നിയമങ്ങളെ ബഹിഷ്കരിക്കാൻ കർഷകർക്ക് ശക്തിയുണ്ടെന്ന കാര്യം മറക്കരുതെന്നും ഓർമ്മപ്പെടുത്തി. കർഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക