മലയാള സിനിമയിലേക്ക് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെത്തിയ താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അമേയ പോസ്റ്റ് ചെയ്ത ഫോട്ടോയും അതിന് നൽകിയ അടികുറിപ്പുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹിമാലയത്തിലേക്ക് ട്രിപ്പ് പോവാന്‍ റെഡിയാവുമ്പോഴാണ് സര്‍ക്കാര്‍ പെട്രോള്‍ വില 92 ആക്കുന്നതെന്നും അതോടെ ഹിമാലയത്തിലേക്ക് പോവാതെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുന്നുവെന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
ട്രിപ്പിന് റെഡിയായി ബൈക്കിന് സമീപം നില്ക്കുന്ന ഫോട്ടോകളും അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക