നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം പന്ത്രണ്ടാം തീയതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസിന്റെ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ശ്രീരാമകൃഷ്ണന് കൈമാറി. സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുക. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം മൂന്ന് മന്ത്രിമാർക്കുമെതിരായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയതെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
ഇപിഎഫ്ഒ പലിശനിരക്കിൽ മാറ്റമില്ല ; 60 ദശലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം
കസ്റ്റംസാണ് ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് ഹൈകോടതിയെ അറിയിച്ചത്. കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയെന്നാണ് കസ്റ്റംസിന്റെ പക്ഷം. ഇവരുടെ പ്രേരണയിലാണ് ഡോളർ കടത്തിയതെന്നുൾപ്പെടെയാണ് സ്വപ്നയുടെ മൊഴിയെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക