മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ഗീതു മോഹൻദാസ്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയാണ് ഗീതു.ബാല താരമായി സിനിമയിൽ എത്തി പിന്നീട് നായികയായും സംവിധായികയായും ഒക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.
1986 ൽ പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഗീതു മോഹൻദാസ് സിനിമയിലേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടാൻ താരത്തിന് സാധിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ ഗീതു ആരധകരുമായി ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് ..ഇപ്പോഴിതാ കേരള സാരിയിലുള്ള മകൾ ആരാധനയുടെ ചിത്രങ്ങൾ ആണ് ഗീതു സോഷ്യൽ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ വലിയ പൊട്ടൊക്കെ തൊട്ട് സാരിയിൽ അതീവ സുന്ദരികുട്ടിയായിട്ടാണ് ആരാധനയെ കാണാൻ സാധിക്കുന്നത്.അമ്മയെ പോലെ തന്നെയാണ് മകൾ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരാധകരുടെ കമന്റ് കൾ.തന്റെ കുട്ടി വേർഷൻ എന്നാണ് ഗീതു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക