കോഴിക്കോട്: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു എങ്കിലും സംവിധായകൻ രഞ്ജിത് തന്റെ വഴി സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത്. പുതിയ ചിത്രത്തിന്റെ ചർച്ചകളിലാണെന്ന് രഞ്ജിത് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തെ തന്നെ തലകുനിപ്പിച്ച പാലക്കാട് അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മധുവായി ഫഹദ് ഫാസിൽ എത്തുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക