ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആശുപത്രിയിലാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യായുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രഗ്യായുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
2008 മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.ഐ.എ ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക