രഞ്ജിനി ജോസ്, കാർത്തികിങ് എന്നിവര്‍ ചേർന്നൊരുക്കിയ റാപ് സോങ് ‘സമം’ ശ്രദ്ധേയമാകുന്നു. കാർത്തികിങിന്റെ വരികൾക്ക് മനു രമേശൻ സംഗീതം പകർന്നിരിക്കുന്നു. അനൂപ് എസ്. പിള്ളയാണ് സംവിധാനം. ഛായാഗ്രഹണം ജിത്തു ചന്ദ്രൻ.
സ്ത്രീ–പുരുഷ സമത്വത്തെക്കുറിച്ചുള്ള രസകരമായ ഗാനം അതിന്റെ വരികളാലും സമ്പന്നമാണ്. രഞ്ജിനിയും കാർത്തികിങുമാണ് പാടി അഭിനയിച്ചിരിക്കുന്നതും. രഞ്ജിനി ഹരിദാസ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
കല്ലുകൊണ്ടൊരായുധം പടച്ച കാലം തൊട്ടേ
രണ്ടു പേരും ഒത്തുചേർന്നു വേട്ടയാടിയില്ലേ
അന്നാണില്ല പെണ്ണില്ല മാവേലി നാടല്ല
എന്നിട്ടും എല്ലാരും ഒന്നുപോലെ!….
ഇങ്ങനെ പോകുന്നു വരികൾ. മികച്ച പ്രതികരണമാണ് ആസ്വാദകരുടെ ഇടയിൽ നിന്നും പാട്ടിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക