തന്റെ ഫോട്ടോ പതിപ്പിച്ച് വ്യാജ ഫിലിം പോസ്റ്റര്‍ പ്രചരിപ്പിച്ചിക്കുകയും തന്റെ പേരിൽ പണപ്പിരിവ് നടത്തുകയും ചെയ്ത പ്രൊഡക്ഷൻ കമ്പനിക്കെതിരെ പരാതിയുമായി ബോളിവുഡ് നടൻ സുനിൽ ഷെട്ടി.
അനുമതി കൂടാതെയാണ് പോസ്റ്ററിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, ചിത്രത്തിൽ കേന്ദ്രകഥാപാത്രം താനാണെന്നുമുള്ള രീതിയിലാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്നും താരം പരാതിയിൽ പറയുന്നു.
മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് സുനിൽ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. പ്രൊഡക്ഷൻ കമ്പനിയുടെ നീക്കം പൂർണ്ണമായ വഞ്ചന ആണെന്നാണ് സുനിൽ ആരോപിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക