Home INTERVIEWS പ്രണയത്തിലാണ്, വിവാഹം കഴിക്കാന്‍ പ്ലാനില്ല; മനസുതുറന്ന് രഞ്ജിനി ഹരിദാസ്

പ്രണയത്തിലാണ്, വിവാഹം കഴിക്കാന്‍ പ്ലാനില്ല; മനസുതുറന്ന് രഞ്ജിനി ഹരിദാസ്

താന്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് നടിയും ടെലിവിഷന്‍ അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇത് തന്റെ ആദ്യ പ്രണയമല്ലെന്നും 14ാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണെന്നും വിവാഹമെന്ന കണ്‍സെപ്റ്റിനോട് തനിക്ക് യോജിപ്പില്ലെന്നും രഞ്ജിനി ഒരു അഭിമുഖത്തില്‍ പറയുന്നു.

ഞാന്‍ പ്രണയത്തിലാണ്. 39 വയസുണ്ട് എനിക്ക്. ഇതെന്റെ ആദ്യ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്ര ണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനാണ്. 16 വര്‍ഷമായി എന്റെ സുഹൃത്താണ് ശരത്. പക്ഷേ, പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.

ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ടുപേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ, ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്കറിയില്ല.

കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാന്‍ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കണ്‍സപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാന്‍ ആയിട്ടില്ല.

കല്ല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയും ആണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോയടിക്കും.

എല്ലാവരേയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊന്നും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല’, രഞ്ജിനി പറയുന്നു.

Also Read :  സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു