യുപിയിലെ അലിഗഡ് ജില്ലയിൽ 13 വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു. കൂടാതെ സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കിയതായും പരാതിയിൽ പറയുന്നു.
വ്യാഴാഴ്ചയാണ് അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് സംഭവം നടക്കുന്നത്. കാർഷികോപകരണങ്ങൾ വാങ്ങാനായി മകനെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് അയച്ചതാണെന്നും ഈ സമയത്ത് രണ്ട് പേര് ചേര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു. പിന്നീട് സംഭവം ആരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്കി. വീട്ടിലെത്തിയ ശേഷം വീട്ടുകാർ കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക