ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍ പറഞ്ഞു. കൂടാതെ ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. ഡല്‍ഹിയില്‍ 1,000 സര്‍ക്കാര്‍ സ്കൂളുകളും 1,700 പ്രൈവറ്റ് സ്കൂളുകളുമാണുള്ളത്.
നദിയിൽ നീന്തുന്നതിനിടെ എട്ട് വയസുകാരനെ മുതല വിഴുങ്ങി
കൂടാതെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും സിബിഎസ്ഇയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. അടുത്ത അധ്യായന വര്‍ഷം 20 മുതല്‍ 25 വരെ സ്കൂളുകള്‍ സിബിഎസ്ഇ അഫിലിയേഷന് ഉപേക്ഷിച്ച് പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്. പുതിയ നടപടി സ്വീകരിക്കുക പ്രധാനഅധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക