കന്യാകുമാരി: കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തി. തമിഴ്നാട്ടിൽ വീടുകൾ കയറിയുള്ള പ്രചരണത്തിനാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി പരിപാടികളിൽ പങ്കെടുക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് നടക്കുന്ന ബി. ജെപി. യുടെ കേരള വിജയ് യാത്രയുടെ സമാനറാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും.
തമിഴ്നാട് സന്ദർശനത്തിനിടെ രാവിലെ പത്തരയോടെ ആഭ്യന്തരമന്ത്രി കന്യാകുമാരിയിലെ സുചിന്ദ്രം ക്ഷേത്രം സന്ദർശിച്ചു. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി-പി.എം.കെ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
കന്യാകുമാരിയിൽ എത്തിയ അദ്ദേഹം എൻ. ഡി. എ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക