പാലക്കാട്: പാലക്കാട് നഗരത്തില്‍ മന്ത്രി എ.കെ.ബാലനെതിരെ പോസ്റ്ററുകള്‍. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും.
ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്റെ പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടര്‍ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നതാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക