ഫ്ലൈയിംഗ് ടാക്സി ബിസിനസ് ആരംഭിക്കുവാൻ തയ്യാറെടുത്ത് മലേഷ്യൻ ബജറ്റ് എയർലൈൻ എയർ ഏഷ്യ ഗ്രൂപ്പ്. തങ്ങൾ ഇപ്പോൾ പദ്ധതിയ്ക്കായാണ് പ്രവർത്തിക്കുന്നതെന്നും ലക്ഷ്യം ഒന്നര വർഷം അകലെയാണെന്ന് കരുതുന്നെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഫെർണാണ്ടസ് പറഞ്ഞു.
‘ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെ കൂടി’; ദുല്‍ഖര്‍ സല്മാനെപ്പറ്റി മനസ്സുതുറന്ന് മുകേഷ്
അതേസമയം, ഏപ്രിലിൽ സ്വന്തമായി ഇ- ഫ്ലൈയിംഗ് സേവനങ്ങൾ ആരംഭിക്കാനാകുമെന്നും എയർ ഏഷ്യ പ്രതീക്ഷിക്കുന്നുണ്ട്. ക്വാഡ്കോപ്റ്റർ രീതിയിൽ നാലു സീറ്റുകളുള്ള ഫ്ലൈയിംഗ് ടാക്സികളാണ് ലക്ഷ്യം. യൂത്ത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ചർച്ചയിലാണ് ഫെർണാണ്ടസ് കമ്പനിയുടെ പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക