സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെ വിടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശുദ്ധവും സന്മാർഗികവും ആരോഗ്യകരവുമായ ജീവിതമാണ് നമ്മൾ നയിക്കേണ്ടതെന്നു പറഞ്ഞ യോഗി ആദിത്യനാഥ് ഇന്ത്യയുടെ പാരമ്പര്യത്തിന് വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വമാണെന്നും അഭിപ്രായപ്പെട്ടു. രാമായണം ഗ്ലോബല്‍ എൻസൈക്ലോപീഡിയയുടെ ആദ്യ എഡിഷന് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്മജന് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ആത്മാര്‍ത്ഥമായ വിജയാശംസകള്‍: രമേഷ് പിഷാരടി
പലരും ഇപ്പോഴും അയോധ്യയിൽ രാമൻ ഉണ്ടായിരുന്നുവെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും ചരിത്ര സത്യങ്ങളെ ആർക്കും അവഗണിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിലെ പല സ്ഥലങ്ങളും കഥാപാത്രങ്ങളും യാഥാർത്ഥത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പശ്ചാത്തലത്തിലുള്ള രാമായണ എന്സോക്ലൈപീഡിയയുടെ പ്രകാശനം ഏറെ പ്രത്യേകതയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഫോണ്‍ കൊണ്ട് പാര്‍ട്ടിയെ അപമാനിക്കുന്നോ കുഞ്ചാക്കോ ബോബാ?’; ജയസൂര്യയുടെ ഫോട്ടോയ്ക്ക് കമന്റ് പൂരം
പ്രതികരിക്കാൻ ഇവിടെ എഴുതുക