ബോളിവുഡ് നടൻ സോനു സൂദിന്റെ പേരിൽ ഹോം ലോൺ തട്ടിപ്പ്. തട്ടിപ്പ് സംഘത്തെ വിളിച്ച് താക്കീത് നൽകി താരം.
സോനു തട്ടിപ്പ് സംഘത്തെ ഫോണിൽ വിളിച്ച് ലോൺ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. അവർ ലോൺ നൽകാമെന്നും ചെറിയ രജിസ്ട്രേഷൻ ഫീസ് ഈടാക്കുമെന്നും പറഞ്ഞു. അതോടെ താരം സ്വയം വെളിപ്പെടുത്തുകയായിരുന്നു.
തട്ടിപ്പ് നടത്തി പാവങ്ങളെ കഷ്ടപ്പെടുത്തരുതെന്നും ജോലി ആവശ്യമുണ്ടെങ്കിൽ തന്നെ സമീപിക്കാനും സോനു തട്ടിപ്പ് സംഘത്തെ അറിയിച്ചു.
മുൻപ് ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ സോനു പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക