കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന് എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ അത് തുമരെഴുത്തുവരെ എത്തിയിരിക്കുന്നു.’തമ്ബ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകന് ഇനിയും ഈ നാട് ഭരിക്കണം.’ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്താണ് വിവാദമായിരിക്കുന്നത്. ഫേസ്ബുക്കില്‍ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയര്‍ന്നു.
ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോള്‍ മതിലില്‍ പിണറായി വിജയന്റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചിലര്‍ രണ്ടു ചിത്രങ്ങളും ചേര്‍ത്ത് ട്രോളുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക