ട്വന്റി ട്വന്റി പ്രവേശനത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ
ഇനി സിനിമാതാരങ്ങള്‍ ശരിയായ വഴിയിലെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവേശിക്കുന്നത് അവര്‍ക്ക് പാര്‍ട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവര്‍ക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലിടിക്കുന്നതാണോ മതനിരപേക്ഷത? നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നും പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ എന്തെങ്കിലും ഒരു സാധനമാണോ ഈ നവോത്ഥാനം?’ ശ്രീനിവാസന് ചോദിച്ചു.
നടന് ശ്രീനിവാസന് പുറമേ സംവിധായകന് സിദ്ധിഖും ട്വന്റി ട്വന്റി ഉപദേശക സമിതിയിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക