റാഞ്ചി: കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
‘അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്’; അങ്ങനെ വരുണുമായി ഒന്നിച്ചുവെന്ന് പ്രേക്ഷകര്‍
പിന്നീട് സ്ഥലത്ത് കുഴിച്ചുനോക്കിയപ്പോള്‍ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 24ന് കാണാതായ സോന മറാന്‍ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സോനയുടെ മകന് മനോജ് ഹന്സ്ഡ മൃതദേഹം തിരിച്ചറിഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക